Timely news thodupuzha

തൊടുപുഴ നഗരസഭവികസന സെമിനാര്‍ നടന്നു

തൊടുപുഴ: നഗരസഭയില്‍ 2026 – 2027 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ടുള്ള വികസന സെമിനാര്‍ നടന്നു. ടൗണ്‍ ഹാളില്‍ നടന്ന സെമിനാര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സാബിറ ജലീല്‍ ഉദ്ഘാടനം ചെയ്തു.

നഗരസഭയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ചുള്ള കരട് പദ്ധതിരേഖ സെമിനാറില്‍ സമര്‍പ്പിച്ചു. പതിനാലാം പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായുള്ള നഗരസഭയുടെ 2026 – 2027 വാര്‍ഷിക പദ്ധതിയുടെ രൂപീകരണ പ്രക്രിയയുടെ ഭാഗമായാണ് വികസന സെമിനാര്‍ സംഘടിപ്പിച്ചത്. നഗരാസൂത്രണം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ഖര മാലിന്യ സംസ്‌കരണം, മാലിന്യ സംസ്‌കരണം, പാര്‍പ്പിടം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മേഖലകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി കൊണ്ടാണ് 2026 27 വര്‍ഷത്തെ പദ്ധതികള്‍ തയ്യാറാക്കുന്നത്.

പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ആസൂത്രണ സമിതി വര്‍ക്കിങ് ഗ്രൂപ്പുകള്‍, നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗങ്ങള്‍, വാര്‍ഡ് സഭകള്‍, സ്റ്റാന്റിങ് കമ്മിറ്റികള്‍ മുതലായവയില്‍ നിന്നും ചര്‍ച്ച ചെയ്ത് ഉരുതിരിഞ്ഞു വന്ന നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ചാണ് കരട് വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കിയ ത്. പദ്ധതി രേഖ സെമിനാറില്‍ ചര്‍ച്ചകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമായി സമര്‍പ്പിച്ചു. 17 മേഖലകളായി തിരിഞ്ഞ് നടത്തിയ ചര്‍ച്ചകളില്‍ തൊടുപുഴയുടെ സമഗ്ര വികസനം സംബന്ധിച്ച് നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തു. കൗണ്‍സില്‍ യോഗം ചേര്‍ന്ന് അന്തിമ പദ്ധതിക്ക് അംഗീകാരം നല്‍കും. വൈസ് ചെയര്‍മാന്‍ കെ ദീപക് അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എസ് എം ഷരീഫ് ആമുഖ പ്രഭാഷണം നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി കെ സുധാകരന്‍ നായര്‍, സുബൈദ സെയ്തുമുഹമ്മദ് ,പി എ ഷാഹുല്‍ ഹമീദ്, മേഴ്‌സി സെബാസ്റ്റ്യന്‍, റംസിയ നിയാസ് , സെക്രട്ടറി ഇന്‍ചാര്‍ജ്ജ് ജോസ് എം പി സംസാരിച്ചു. നഗരസഭ കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍, വികസന സമിതിയംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *