Timely news thodupuzha

ഇടതുപക്ഷ ജനാധിപത്യ മുന്നണി പീരുമേട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വികസന മുന്നേറ്റ ജാഥക്ക് അണക്കര ടൗണിൽ നിന്നും ഉജ്വല തുടക്കം

ഇടുക്കി: ഇടതുപക്ഷ ജനാധിപത്യ മുന്നണി പീരുമേട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വികസന മുന്നേറ്റ ജാഥക്ക് പച്ച പൊന്നിൻ്റെ നാടെന്നറിയപെടുന്ന അണക്കര ടൗണിൽ നിന്നും ഉജ്വല തുടക്കം. സി.പി.ഐ (എം) ജില്ലാ സെക്രട്ടറി സി.വി വർ​ഗീസ് പൊതുയോഗം ഉദ്ഘാടനം ചെയ്തു. പ്രളയവും കോവിഡും മഹാമാരിയുമടക്കം കേരളത്തിലുണ്ടായപ്പോൾ ദുരന്തമുഖത്ത് നിസ്സഹയാരായി നിന്നവർക്കൊപ്പം നിലനിന്ന് ജനഹൃദയം കീഴടക്കിയ സർക്കാർ ദുരന്തം നക്കി തുടച്ച വയനാട് അടക്കമുള്ള നാടിനെ പഴയ പടുതിയിലേക്കു കൊണ്ടു വരിക മാത്രമല്ല കോടിക്കണക്കിനായ വികസനം നടപ്പിലാക്കി കേരളത്തിനെ ലോകത്തിൻ്റെ നെറുകയിലെത്തിച്ച സർക്കാരാണ് കേരളത്തിലെ എൽഡിഎഫ് സർക്കാരെന്ന് അദ്ദേഹം പറഞ്ഞു. സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ നടപ്പിൽവരുത്തിയ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ വീണ്ടും അധികാരത്തിലെത്തേണ്ടത് കാലഘട്ടത്തിൻ്റ ആവശ്യമാണെന്നും കൂട്ടിച്ചേർത്തു.

സി.പി.ഐ ജില്ലാ സെക്രട്ടറി കെ സലിം കുമാർ ക്യാപ്റ്റനും സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയേറ്റംഗം ആർ തിലകൻ ജാഥയുടെ മാനേജറും കേരള കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറി രാരിച്ചൻ നീറണാകുന്നേൽ വൈസ് ക്യാപ്റ്റനുമാണ്. സ്വാഗതസംഘം ചെയർമാൻ സനീഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി പി ഐ (എം) ഏരിയാ കമ്മിറ്റി അംഗം സതീഷ് ചന്ദ്രൻ സ്വാഗതം പറഞ്ഞു. അഡ്വ. അലക്സ് കോഴിമല, പി.എസ് രാജൻ, ഇ.എസ് ബിജിമോൾ, ജോണി ചെരുവുപറമ്പിൽ, വി.ആർ ശശി, ജി വിജയാനന്ദ്, ജോസ് ഫിലിപ്പ്, സി.എസ് രാജേന്ദ്രൻ, കെ.റ്റി ബിനു, സാബു തോമസ്, വൈജയൻ, സലിം കട്ടുപ്പാറവി. കെ ബാബു കുട്ടി എന്നിവരാണ് ജാഥാംഗങ്ങൾ.

ജാഥാക്യാപ്റ്റൻ കെ.സലിം കുമാറിന് സി.വി വർഗീസ് ചെമ്പതാക കൈമാറി ജാഥാ പ്രയാണത്തിന് തുടക്കം കുറിച്ചു. ഉദ്​ഘാടന യോഗത്തിൽ അനിൽ കൂവപ്ലാക്കൽ, കുസുമം സതീഷ്, വി.കെധന പാൽ,റ്റി. എസ് ബിസ്സി, സി.കെ.കൃഷ്ണൻകുട്ടി എം.കെ ജോസഫ്, റ്റോമി പകലോമറ്റം, പി.കെ രാമചന്ദ്രൻ, എന്നിവർ പങ്കെടുത്തു പ്രാസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *