Timely news thodupuzha

അലർജിയുണ്ടായിട്ടും ഞണ്ടു കറി കഴിച്ച യുവാവ് മരിച്ചു

പനങ്ങാട്: ഞണ്ട് അലർജിയുള്ള യുവാവ് ഞണ്ടു കറി കഴിച്ചതിനു പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. ചേപ്പനം കുരീക്കൽ വീട്ടിൽ എൽജിൻ ജൂഡായാണ്(33) മരിച്ചത്. ശനിയാഴ്ച രാത്രി വീട്ടിലുണ്ടാക്കിയ ഞണ്ട് കറി കഴിച്ചതിനു പിന്നാലെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. മുൻപ് ഞണ്ടു കറി കഴിച്ചതിനെ തുടർന്ന് അലർജി കണ്ടെത്തിയിരുന്നു. പിന്നീട് ഇത് പൂർണമായും ഒഴിവാക്കിയിരുന്നു. വർഷങ്ങൾക്ക് ശേഷം പിന്നെ ഇപ്പോഴാണ് വീണ്ടും ഞണ്ട് കഴിക്കുന്നത്. വ്യാഴാഴ്ച പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.

Leave a Comment

Your email address will not be published. Required fields are marked *