ഇടുക്കി: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തിൽ മന്ത്രിസഭ രൂപീകരണം പോലും നടക്കുന്നതിന് മുൻപ് എൻ.ജി.ഒ അസോസിയേഷന്റെ സ്ഥലംമാറ്റ ഭീകരത. ഇടുക്കി ജില്ലയിലെ സഹകരണ വകുപ്പിലെ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവാണ് ഇന്നലെ പുറത്തിറങ്ങിയത്. വനിതകൾ ഉൾപ്പെടെയുള്ള ജീവനക്കാരെ 100 കിലോമീറ്ററിലധികം ദൂരേക്ക് സ്ഥലം മാറ്റിയാണ് പകപോക്കൽ സമീപനത്തിന് തുടക്കം കുറിച്ചത്.
ജീവനക്കാരുടെ സ്ഥലം മാറ്റത്തിന് രൂപീകരിച്ചിട്ടുള്ള ചട്ടങ്ങളും നിയമങ്ങളും കാറ്റിൽ പറത്തിയാണ് ഇടുക്കി ജോയിൻ രജിസ്ട്രാർ ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ്. കുറഞ്ഞ വരുമാനക്കാരായ ഓഫീസ് അറ്റൻഡർമാരെ പോലും വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയാണ് ഉത്തരവ്. ഇതിനെതിരെയാണ് ജീവനക്കാർ പ്രതിഷേധിച്ചത്.
മാനദണ്ഡ വിരുദ്ധമായ ഉത്തരവിെനെതിരെ എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ ഇടുക്കി ജോയിന്റ് രജിസ്ട്രാർ ഓഫീസിനു മുന്നിൽ നടത്തിയ സമരം യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.കെ ഉദയനും. തൊടുപുഴ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിനു മുന്നിൽ നടത്തിയ സമരം യൂണിയൻ ജില്ലാ സെക്രട്ടറി സി.എസ് മഹേഷും നെടുങ്കണ്ടത്ത് ഏരിയ സെക്രട്ടറി എം മിബിയും ഉദ്ഘാടനം ചെയ്തു. എസ് സുനിൽകുമാർ, കെ.കെ പ്രസുഭകുമാർ, റ്റി.ജി രാജീവ്, ജോബി ജേക്കബ്, കെ.എ ബിന്ദു, അനീഷ് ജോർജ് എന്നിവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു.






