പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇടപ്പാടിയിൽ വച്ച് കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മുരിക്കുംപുഴ സ്വദേശി എബിന് (19) പരിക്കേറ്റു. അറുനൂറ്റിമംഗലം ഭാഗത്ത് വച്ച് സ്‌കൂട്ടറും വാനും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരി അറുനൂറ്റിമംഗലം സ്വദേശിനി പി എസ് ഐ അന്നമയ്ക്ക് (66) പരിക്കേറ്റു. കാഞ്ഞിരപ്പള്ളിയിൽ വച്ച് ബൈക്ക് പോസ്‌റ്റിൽ ഇടിച്ചു കാഞ്ഞിരപ്പള്ളി സ്വദേശി സാവിയോ ജോബിക്ക് (18) പരിക്കേറ്റു. വെള്ളാപ്പളളി ഭാഗത്ത് വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് രാമപുരം സ്വദേശിനി സോഫി ജോസഫിന് (62) പരിക്കേറ്റു. കൊക്കയാറിൽ വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മേലോരം സ്വദേശിനി എലിസബത്തിന് (43) പരിക്കേറ്റു. മഞ്ഞാമറ്റം ഭാഗത്ത് വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ ചെങ്ങളം സ്വദേശി ബിനോ ടോണിയോയ്ക്ക് (47) പരിക്കേറ്റു. അപകടത്തിന് ശേഷം ഉടൻ തന്നെ ഇവരെ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വിവിധ അപകടങ്ങളിൽ പരിക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു






