ഇടുക്കി: വി.ഡി സതീശന് അനുകൂലമായി പ്രകടനം നടത്തിയ ഡി.സി.സി ഭാരവാഹികളെ സസ്പെൻ്റ് ചെയ്യുമെന്ന ഇടുക്കി ഡി.സി.സി പ്രസിഡൻ്റിന്റെ നിലപാടിനെതിരെ കടുത്ത വിമർശനവുമായി കെ.പി.സി.സി മൈനോരിറ്റി സെൽ ഇടുക്കി ജില്ലാ കോ-ഓഡിനേറ്ററും ഒ.ഐ.സി.സി കുവൈറ്റ് മുൻ ഇടുക്കി ജില്ലാ പ്രസിഡൻ്റുമായിരുന്ന സണ്ണി മണർകാട്ട് രംഗത്ത്.

അങ്ങനെ നടപടി എടുക്കുകയാണെങ്കിൽ ആദ്യം നടപടി വേണ്ടത് ഇപ്പോഴത്തെ കുമലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.എം വർഗീസിന് എതിരെ ആണെന്നും സണ്ണി ചൂണ്ടികാട്ടി. 2021 ലെ തിരഞ്ഞെടുപ്പിൽ ഇടുക്കിയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെയും യു.ഡി.എഫ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തുമെന്ന് പരസ്യമായി പറഞ്ഞിട്ടും നടപടി എടുക്കാത്തവരാണ് ഇപ്പോൾ അച്ചടക്ക വാളുമായി ഇറങ്ങിയിരിക്കുന്നതെന്നും സണ്ണി മണർകാട്ട് പരിഹസിച്ചു.
നേതൃത്വത്തെ ചോദ്യം ചെയ്യേണ്ട തലങ്ങളിൽ ചോദ്യം ചെയ്യണം. എതിർപ്പുകൾ ഉണ്ടാകാം. സ്ഥാനമാനങ്ങൾ നഷ്ടപ്പെടാം. ഇന്ന് കിട്ടേണ്ടത് ചിലപ്പോൾ നാളെയും കിട്ടിയില്ലെന്ന് വരാം. അങ്ങനെയുള്ള അവസരത്തിൽ ത്യജിക്കാനും സഹിക്കാനും മനസ്സുള്ള ആളുകളുടെ നിരയായി വളരണമെന്ന പി.റ്റി തോമസിന്റെ വാക്കുകളും സണ്ണി ഓർമ്മിപ്പിച്ചു.






