Timely news thodupuzha

നേര്യമംഗലം കരിമണലിന് സമീപം സ്വകാര്യ ബസ് ലോറിക്ക് പിന്നിലിടിച്ച് വനത്തിലേക്ക് മറിഞ്ഞു

കോതമം​ഗലം: കരിമണൽ ഓഡിറ്റിന് സമീപം വെച്ചായിരുന്നു അപകടം. കനത്ത മഴ പെയ്യുന്നതിനിടെ മുന്നിൽ പോയ ലോറിയുടെ പിന്നിലിടിച്ച ബസ് നിയന്ത്രണം വിട്ട് വനത്തിൻ്റെ അരികിലേക്ക് മറിയുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ അതുവഴി വന്ന ഇടുക്കി ഇൻ്റലിജൻസ് ഡിവൈ.എസ്.പി ആർ. സന്തോഷ് കുമാറും സംഘവും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

ഡിവൈ.എസ്.പിക്കൊപ്പം ഇൻസ്പെക്ടർ ഫിലിപ്പ് സാം, എസ്.ഐ ഉണ്ണികൃഷ്ണൻ, സി.പി.ഒമാരായ അഖിൽ വിനായക്, ശ്രീജിത്ത് എന്നിവർ ഉടൻ തന്നെ രംഗത്തിറങ്ങി. മറ്റു വാഹനങ്ങളിൽ എത്തിയ വിനോദസഞ്ചാരികളെയും നാട്ടുകാരെയും കൂട്ടി ബസിൻ്റെ ചില്ല് പൊളിച്ചാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. തൊട്ടുപിന്നാലെ എത്തിയ ഉടുമ്പൻചോല എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കുചേർന്നു.

പരിക്കേറ്റ യാത്രക്കാരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. മഴയത്ത് വാഹനം നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *