Timely news thodupuzha

വിവിധ അപകടങ്ങളിൽ പരുക്കേറ്റവരെ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ നാല് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നോവയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടറിൽ യാത്രചെയ്തിരുന്ന കൊല്ലം സ്വദേശികളായ വിനോദ് കുമാർ (46), ​ഗോയൽ വിനോദ് (14) എന്നിവർക്ക് പരുക്കേറ്റു. 10.30യോടെയാണ് അപകടം. ഇന്നലെ വൈകിട്ട് കാണക്കാരി ഭാ​ഗത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കാണക്കാരി സ്വദേശി ആർ മോഹനന് (68) പരുക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് ഇടുക്കി കമ്പിളിക്കണ്ടത്ത് വച്ച് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് കമ്പിളിക്കണ്ടം സ്വദേശി ഇമ്മാനുവൽ സിജുവിനും (13) പരുക്കേറ്റു. ഇവരെ അപകടം നടന്ന ഉടൻ തന്നെ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *