Timely news thodupuzha

ചോറ്റാനിക്കര ക്ഷേത്ര പരിസരത്തെ മാലിന്യ പ്രശ്നത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ

കൊച്ചി: ചോറ്റാനിക്കര ക്ഷേത്ര പരിസരത്തെ മാലിന‍്യ പ്രശ്നത്തിൽ ഇടപ്പെട്ട് ഹൈക്കോടതി. ശുചീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി നടത്തണമെന്നും വീഴ്ച ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും കോടതി താക്കീത് നൽകി. ഇതുവരെ മാലിന‍്യ പ്രശ്നത്തിൽ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് സത‍്യവാങ്മൂലം നൽകണമെന്നും കോടതി ആവശ‍്യപ്പെട്ടു. കേസ് ജൂൺ ഒന്നിന് വീണ്ടും പരിഗണിക്കും. ക്ഷേത്ര പരിസരം ഇങ്ങനെ സംരക്ഷണമില്ലാതെ തുടരുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് കോടതി വ‍്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *