Timely news thodupuzha

ഇ.ഡിയെ ആക്രമിച്ചത് തിരുവനന്തപുരം നഗരത്തിന് നാണക്കേടുണ്ടാക്കിയെന്ന് മേയർ വി.വി രാജേഷ്

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ‍്യമന്ത്രി പിണറായി വിജയൻറെ തിരുവനന്തപുരത്തെ വീട്ടിൽ പരിശോധനക്കെത്തിയ ഇഡി ഉദ‍്യോഗസ്ഥരുടെ കാർ സിപിഎം പ്രവർത്തകർ അടിച്ചു തകർത്ത സംഭവം തിരുവനന്തപുരം നഗരത്തിന് നാണക്കേടുണ്ടാക്കിയെന്ന് മേയർ വി.വി രാജേഷ്. ആക്രമണത്തിന് നേതൃത്വം വഹിച്ചത് തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടകളാണെന്നു പറഞ്ഞ മേയർ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനുണ്ടെന്നും അവരെ കണ്ടുപിടിക്കാതിരിക്കുന്നത് തിരുവനന്തപുരത്ത് കൂടുതൽ സംഘർഷത്തിന് സാധ‍്യതയുണ്ടാകുമെന്നും കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *