Timely news thodupuzha

നവകേരളയാത്രയ്ക്കിടെ ഗൺമാൻമാരുടെ മർദനം; കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്ന് എസ്.ഐ.റ്റി

ആലപ്പുഴ: 2023ൽ നവകേരളയാത്രയ്ക്കിടെ അന്നത്തെ മുഖ‍്യമന്ത്രിയായിരുന്ന പിണറായി വിജയൻറെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് അട്ടിമറിക്കാൻ ഉന്നത ഉദ‍്യോഗസ്ഥർ കൂട്ടു നിന്നുവെന്ന് പ്രത‍്യേക അന്വേഷണ സംഘത്തിൻറെ റിപ്പോർട്ട്. കോടതിക്ക് മുന്നിലെത്തിയ തെളിവുകൾ നശിപ്പിച്ചതായും പ്രതികൾ‌ക്ക് ജാമ‍്യം ലഭിക്കുന്ന പക്ഷം നീതി നിർവഹണം തടസപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നു. കേസ് അട്ടിമറിച്ച ഉദ‍്യോഗസ്ഥർക്കെതിരേ അന്വേഷണം വേണമെന്നും ഗൺമാൻറെ അടിയേറ്റ് എ.ഡി. തോമസിൻറെ തല പൊട്ടി ചോരയൊലിക്കുന്നതിൻറെ വിഡിയോ ദൃശ‍്യങ്ങൾ വ‍്യക്തമാണെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. എന്നാൽ രാഷ്ട്രീയ വിരോധത്തിൻറെ പേരിൽ കെട്ടിച്ചമച്ച കേസാണിതെന്നാണ് പ്രതികളുടെ മൂൻകൂർ ജാമ‍്യാപേക്ഷയിൽ പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *