Timely news thodupuzha

കുഭമേളയിലെ വൈറൽ താരത്തിൻറെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവിൻറെ അറസ്റ്റ് ഒരു മാസത്തേക്ക് തടഞ്ഞു

കൊച്ചി: കുഭമേളയിലെ വൈറൽ താരത്തിൻറെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവിൻറെ അറസ്റ്റ് ഒരു മാസത്തേക്ക് തടഞ്ഞു. ഹൈക്കോടതിയുടെതാണ് നടപടി. മധ‍്യപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജസ്റ്റിസ് കൗസർ എടപ്പഗമാണ് ഹർജി പരിഗണിച്ച് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. തുടർ നടപടികൾക്കായി ഭർത്താവിന് മധ‍്യപ്രദേശ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി അറിയിച്ചു. കുംഭമേളയിലെ വൈറൽ താരത്തിൻറെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഭർത്താവിനെതിരേ കേസെടുത്തിരുന്നത്. തട്ടികൊണ്ടുപോകൽ, വ‍്യാജരേഖ ചമയ്ക്കൽ, എന്നീ കുറ്റങ്ങളും പോക്സോ വകുപ്പും അടങ്ങുന്ന കുറ്റങ്ങളാണ് ഇയാൾക്കെതിരേ ചുമത്തിയിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *