Timely news thodupuzha

ഡി.കെ ശിവകുമാർ‌ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ബാംഗ്ലൂർ: കർണാടക മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ‌ സത്യപ്രതിജ്ഞ ചെയ്തു. ലോക്സഭയിൽ വച്ചായിരുന്നു സത്യപ്രതിജ്ഞ. ജി. പരമേശ്വരനാണ് ഉപമുഖ്യമന്ത്രി. ഡികെയ്ക്ക് ഒപ്പം 13 മന്ത്രിമാർ കൂടി സത്യപ്രജ്ഞ ചെയ്തിട്ടുണ്ട്. മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെയും മന്ത്രിസഭയിലുണ്ട്. പ്രിയങ്ക് ഖാർഗെ ആഭ്യന്തര മന്ത്രിയാവുമെന്നാണ് സൂചന. സിദ്ധരാമയ്യ‌യുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും മന്ത്രിസഭയിൽ ഇടം പിടിച്ചിട്ടുണ്ട്. ഡികെ മന്ത്രിസഭയിൽ 2 മലയാളികളുമുണ്ട്. ചടങ്ങിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ‌, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രി പി.സി. വിഷ്ണുനാഥ് എന്നിവരടക്കമുള്ള പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *