കോഴിക്കോട്: താമരശ്ശേരി ചുരത്തിലൂടെ യാത്ര ചെയ്യുന്നതിനിടെ വാൻ കൊക്കയിലേക്ക് മറിഞ്ഞു. വാനിൻറെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന് മനസിലായതോടെ ഡ്രൈവർ പുറത്തേക്ക് ചാടി രക്ഷപെട്ടു. വെള്ളിയാഴ്ച പുലർച്ചെ 3 മണിക്ക് ചുരത്തിലെ ഏഴാം വളവിനു സമീപമായിരുന്നു അപകടം. വാഹനത്തിൽ മറ്റാരുമുണ്ടായിരുന്നില്ല. അൽപം താഴെയുള്ള മരത്തിൽ തട്ടിയതിനാൽ വാൻ അധികം ആഴത്തിലേക്ക് വീണില്ല.
താമരശ്ശേരി ചുരത്തിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട് വാൻ മറിഞ്ഞ് അപകടമുണ്ടായി, ഡ്രൈവർ ചാടി രക്ഷപെട്ടു




