Timely news thodupuzha

മാർ ജോർജ് പുന്നക്കോട്ടിൽ ബെസ്റ്റ് എൻ.സി.സി കേഡറ്റ് അവാർഡ് നേടി അരവിന്ദ് രാജേഷ്

തൊടുപുഴ: മികച്ച എൻസിസി കേഡറ്റിനുള്ള മാർ ജോർജ് പുന്നക്കോട്ടിൽ അവാർഡ് കരസ്ഥമാക്കി ന്യൂമാൻ കോളേജിലെ അണ്ടർ ഓഫീസർ അരവിന്ദ് രാജേഷ്. ക്യാഷ് അവാർഡ് പ്രശസ്തി പത്രം, ട്രോഫി എന്നിവ അടങ്ങുന്ന താണ് അവാർഡ്. എൻ സി സി കേഡറ്റുകളുടെ സമഗ്ര വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയിരിക്കുന്ന അവാർഡ് കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽസമ്മാനിച്ചു. ഒരു എൻ.സി.സി കേഡറ്റിന്റെ ഏറ്റവും ഉയർന്ന നേട്ടങ്ങളിൽ ഒന്നായ റിപ്പബ്ലിക് ദിന ക്യാമ്പിലും ആർമി എൻ.സി.സിയുടെ ഏറ്റവും ഉയർന്ന ക്യാമ്പായ തൽ സൈനിക് ക്യാമ്പിലും പങ്കെടുത്ത അപൂർവ്വ നേട്ടത്തിന് ഉടമയാണ് അരവിന്ദ്. എൻ.സി.സിയുടെ ചരിത്രത്തിൽ ആദ്യമായി പ്രധാനമന്ത്രിയുടെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത ന്യൂമാൻ എൻ.സി.സി മ്യൂസിക് ബാൻഡ് അംഗം കൂടിയാണ്. ന്യൂമാൻ കോളേജ് സുവോളജി വിഭാഗം വിദ്യാർഥിയായ അരവിന്ദ്, വാഴയിൽ പുത്തൻപുര വീട്ടിൽ രാജേഷ് വി.പി., സജനി രാജേഷ് ദമ്പതികളുടെ മകനാണ്. ചടങ്ങിൽ കോളേജ് മാനേജർ മോൺ. ഡോ.പയസ്സ് മലേക്കണ്ടതിൽ, കോളജ് പ്രിൻസിപ്പൽ ഡോ.ജെന്നി കെ. അലക്സ്,വൈസ് പ്രിൻസിപ്പമാരായ പ്രൊഫ.ബിജു പീറ്റർ ക്യാപ്റ്റൻ പ്രജീഷ് സി മാത്യു,കോളേജ് ബർസാർ ഫാ. അബ്രഹാം നിരവതിനാൽ, പി.ടി.എ വൈസ് പ്രസിഡന്റ്‌ ജോയി കിഴക്കേൽ ഡോ.ബാനി ജോയി, എന്നിവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *