Timely news thodupuzha

ഇ ട്വൻ്റി നയത്തിനെതിരെ, എ.എ.പിയുടെ ജനകീയ വേദി 15 ന്

കൊച്ചി: ഇ ട്വൻ്റി(20) നയത്തിനെതിരെ ആം ആദ്മി പാർട്ടി… ഓഗസ്റ്റ് 15 ന് എറണാകുളം വൈ.എം.സി.എ ഹാളിൽ ജനകീയ വേദി സംഘടിപ്പിക്കുമെന്ന് പാർട്ടി ഭാരവാഹികൾ അറിയിച്ചു.

പെട്രോൾ പമ്പുകളിൽ ഇ ട്വൻ്റി(20) മാത്രമായി നിർബന്ധിക്കുന്നതിനു പകരം വാഹനത്തിനും ആവശ്യത്തിനും അനുസരിച്ച് എന്ത് ഇന്ധനം ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നതിനുള്ള അവകാശം ഉപഭോക്താവിന് ഉണ്ടാകണമെന്ന ആവശ്യമാണ് ആം ആദ്മി പാർട്ടി മുന്നോട്ടുവയ്ക്കുന്നത്.

ഓട്ടോ മൊബൈൽ രംഗത്തെ പ്രൊഫഷണൽസും ഉപഭോക്താക്കളും പങ്കെടുക്കുന്ന ജനകീയ വേദിയിൽ ഇ ട്വൻ്റി(20) നയത്തെ പറ്റിയുള്ള വിശദമായ ഒരു തുറന്ന ചർച്ചക്കാണ് ഇതിലൂടെ കേരളത്തിൽ തുടക്കമിടുന്നതെന്നും, പെട്രോൾ വാഹന ഉപഭോക്താക്കൾ കഴിയുന്നത്ര പങ്കെടുക്കണമെന്നും സംഘാടകർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *