തൊടുപുഴ: മർച്ചന്റ്സ് യൂത്ത് വിങ്ങും മർച്ചന്റ്സ് അസോസിയേഷനും തൊടുപുഴ മുനിസി പ്പാലിറ്റിയും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി 80-ാമത് സാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ നടത്തും. ഓഗസ്റ്റ് 15 ന് രാവിലെ 10 ന് വർണ്ണാഭമായ സ്വാതന്ത്ര്യദിന റാലി വിവിധ സാമൂഹിക സാംസ്കാരിക നായകൻമാരുടേയും വ്യാപാരി വ്യവസായി നേതാക്കളുടേയും സാന്നിദ്ധ്യത്തിൽ നഗരസഭ ചെയർപേഴ്സൺ സാബിറ ജലീൽ ഫ്ളാഗ് ഓഫ് ചെയ്യും.
തൊടുപുഴ ഗാന്ധി സ്ക്വയറിൽ നിന്നും (മുനിസിപ്പൽ ഗ്രൗണ്ടിൽ) ആരംഭിക്കുന്ന ഈ പടുകൂറ്റൻ റാലി തൊടുപുഴ മർച്ചന്റ്സ് ട്രസ്റ്റ് ഹാളിൽ സമാപി ക്കും. കേരള ഭക്ഷ്യ, സിവിൽ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് സ്വാതന്ത്ര്യദിന സാംസ്കാരിക സമ്മേളനത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും. തൊടുപുഴ മർച്ചന്റ്സ് യൂത്ത് വിംഗ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ് അധ്യക്ഷത വഹിക്കും.
ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ് സ്വാതന്ത്ര്യദിന സന്ദേശം നൽകും. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.എ സലിംകുട്ടി മുഖ്യപ്രഭാഷണം പറയും. തൊടുപുഴ ഡി.വൈ.എസ്.പി. ശ്രീ. സജി മാർക്കോസ് വിശിഷ്ടാതിഥിയായിരിക്കും. പ്രോഗ്രാം ജനറൽ കൺവീനർ താജു എംപി സ്വാഗതം പറയുന്ന യോഗത്തിൽ മുനിസിപ്പൽ വൈസ് ചെയർമാൻ കെ ദീപക്, വാർഡ് കൗൺസിലർ ശ്രീ. ഗോപാലകൃഷ്ണൻ, കെ.വി.വി.ഇ.എസ് ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ മോഹൻദാസ്, ജില്ലാ സെക്രട്ടറി സാലി എസ് മുഹമ്മദ് മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജിമ്മി കുര്യൻ, ട്രഷറർ ശ്രീ. അഭിലാഷ് ഇ.എ., ഇടുക്കി ജില്ല യൂത്ത് വിങ് വർക്കിംഗ് പ്രസിഡന്റ് ശ്രീ. പ്രജീഷ് രവി, വൈസ് പ്രസിഡന്റ് രമേഷ് പി.കെ, മർച്ചന്റ്സ് യൂത്ത് വിങ് വർക്കിംഗ് പ്രസിഡ്ന്റ് ഗോപു ഗോപൻ, ജനറൽ സെക്രട്ടറി ജോർജുകുട്ടി ജോസ്, ട്രഷറർ ശ്രീ. അനസ് പെരുനിലം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.
ഈ സ്വാതന്ത്ര്യദിന റാലിയിൽ തൊടുപുഴ വിദ്യാഭ്യാസജില്ലയിലെ എൻ.സി.സി. കേഡറ്റുകളും, എൻ.എസ്.എസ്. വൊളന്റീയർന്മാരും, സ്റ്റുഡൻസ് പോലീസും കുടുംബശ്രീ യൂണിറ്റുകളും നഴ്സിംഗ് വിദ്യാർത്ഥികളും തൊടുപുഴയിലെ മുഴുവൻ സാമൂഹിക സാംസ്കാരിക സംഘടനകളും വിവിധ സ്പോർട്ട്സ് ക്ലബ്ബുകളും അണിനിരക്കും. റാലിയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്ഥാപനത്തിന് മാന്തളിരുംപാറ എം.എൻ രവി മെമ്മോറിയൽ ട്രോഫിയും, ക്യാഷ് അവാർഡായി 5001, 3001, 2001 എന്നിങ്ങനെ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് നൽകുകയും ചെയ്യുന്നതാണ്.
തൊടുപുഴയിലെ എല്ലാ സന്നദ്ധ സംഘടനകളേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും ഏകോപിപ്പിച്ച് തൊടുപുഴ മർച്ചന്റ്സ് യൂത്ത് വിങ്ങും മർച്ചന്റ്സ് അസോസിയേഷനും തൊടുപുഴ മുനിസിപ്പാലിറ്റിയും നടത്തുന്ന ഈ റാലിയിലേക്ക് എല്ലാ രാജ്യസ്നേഹികളെയും ക്ഷണിക്കുന്നതായി സംഗാടകർ അറിയിച്ചു.






