Timely news thodupuzha

ഇടുക്കി നെടുങ്കണ്ടത്ത് മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തി

ഇടുക്കി: നെടുങ്കണ്ടം എഴുകുംവയലിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തി. പാറത്തറയിൽ ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകൻ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.

കൊലപാതകത്തിന് ശേഷം അജീഷ് തന്നെയാണ് വിവരം സുഹൃത്തിനെ ഫോണിൽ വിളിച്ചറിയിച്ചത്. തുടർന്ന് ജനപ്രതിനിധികളും പൊലീസും സ്ഥലത്തെത്തി അക്രമാസക്തനായ പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.

ലഹരിക്ക് അടിമയായ പ്രതി മുൻപ് ലഹരിമുക്ത കേന്ദ്രത്തിൽ ചികിത്സയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *