Timely news thodupuzha

പേഴയ്ക്കാപ്പിള്ളി ഗവ.സ്കൂൾ ഗ്രൗണ്ട് നവീകരണം.; കായിക മന്ത്രിക്ക് നിവേദനം നൽകി

പേഴയ്ക്കാപ്പിള്ളി: ആയിരത്തോളം കുട്ടികൾ പഠിക്കുന്ന പേഴയ്ക്കാപ്പിള്ളി ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ട് മികച്ച നിലവാരത്തിൽ നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി,മാത്യു കുഴൽനാടൻ എംഎൽഎ,ജില്ലാ പഞ്ചായത്തംഗം മാത്യൂസ് വർക്കി, സ്‌കൂൾ പിടിഎ എന്നിവയുടെ നേതൃത്വത്തിൽ കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിന് നിവേദനം നൽകി. സ്‌കൂൾ ഗ്രൗണ്ട് നവീകരിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് മന്ത്രി കായികപ്രേമികൾക്ക് ഉറപ്പ് നൽകി. സ്‌കൂളിൽ നടന്ന സംസ്ഥാന സബ് ജൂനിയർ വടംവലി മത്സരത്തിൻ്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായത്. പേഴയ്ക്കാപ്പിള്ളിയിലെയും സമീപ പ്രദേശങ്ങളിലെയും കായിക പ്രേമികളുടെ നിരന്തര ആവശ്യമായിരുന്നു സ്‌കൂൾ ഗ്രൗണ്ട് നവീകരണം.

1951 ൽ പ്രവത്തനമാരംഭിച്ച പേഴക്കാപ്പിള്ളി ഗവ:ഹയർ സെക്കണ്ടറി സ്കൂൾ ജില്ലയിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്. നിലവിൽ സ്കൂൾ ഗ്രൗണ്ടിനോട് ചേർന്നുള്ള കൽക്കെട്ട് അപകടാവസ്ഥയിലാണ്.ഗ്രൗണ്ടിൻ്റെ രണ്ടു വശങ്ങളിലും ഉയരമുള്ള കൽകെട്ടിനോട് ചേർന്ന് പഞ്ചായത്ത് റോഡും പത്തിലധികം വീടുകളും സ്ഥിതി ചെയ്യുന്നു.


നിലവിലെ സാഹചര്യത്തിൽ ഗ്രൗണ്ടിന്റെ കൽക്കെട്ടുകൾ ബലപ്പെടുത്തി ഗ്രൗണ്ടിനെ നവീകരിക്കുന്നത് സ്കൂളിനെ സ്പോർട്സ് രംഗത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റാൻ സഹായകമാണ്. കൂടാതെ നാടിന്റെ കായിക രംഗത്തിന്റെ വളർച്ചക്ക് ഈ ഗ്രൗണ്ടിന്റെ നവീകരണം അനിവാര്യമായതിനാൽ സ്കൂൾ ഗ്രൗണ്ട് ആധുനിക രീതിയിൽ നവീകരിക്കണമെന്നാണ് കായിക പ്രേമികളുടെയും പിടിഎയും ആവശ്യം.ഡീൻ കുര്യാക്കോസ് എംപി, ഡോ മാത്യു കുഴലനാടൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് മെമ്പർ മാത്യൂസ് വർക്കി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നെജി ഷാനവാസ്, പഞ്ചായത്ത് പ്രസിഡൻ്റ് സീനത്ത് അസീസ്, സ്‌കൂൾ പ്രിൻസിപ്പാൾ സന്തോഷ് ടിബി, ഹെഡ് മിസ്ട്രസ്സ് സുജാത എം,പിടിഎ പ്രസിഡൻ്റ് ഫൈസൽ മുണ്ടങ്ങാമറ്റം എന്നിവർ സന്നിഹിതരായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *