തൊടുപുഴ: മർച്ചൻസ് അസോസിയേഷനും തൊടുപുഴ നഗരസഭയും ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി ചിത്രരചന, ചെസ്സ് മത്സരങ്ങൾ മർച്ചൻസ് ട്രസ്റ്റ് ഹാളിൽ നടന്നു. ജില്ല സെക്രട്ടറി സാലി എസ് മുഹമ്മദിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രശസ്ത ചിത്രകാരി സ്വപ്ന അഗസ്റ്റിൻ കാലുകൾ കൊണ്ട് ചിത്രം വരച്ച് ഉദ്ഘാടനം നിർവഹിച്ചു. ചെസ്സ് മത്സരങ്ങളുടെ ഉദ്ഘാടനം മർച്ചൻസ് അസോസിയേഷൻ പ്രസിഡൻറ് സലിംകുട്ടി നിർവഹിച്ചു. തൊടുപുഴ മുനിസിപ്പൽ കൗൺസിലർ ഷിംനാസ് ഓണ സന്ദേശം നൽകി. ജില്ലാ കമ്മിറ്റി അംഗം സജി പോൾ, യൂണിറ്റ് ജനറൽ സെക്രട്ടറി ജിമ്മി കുര്യൻ, ജനറൽ കൺവീനർ പ്രജീഷ് രവി, യൂണിറ്റ് ട്രഷറർ ഇ.എ അഭിലാഷ്, എം.പി താജു തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
ഓണാൽസവ് 2026, ടൂറിസം ഫെസ്റ്റ്: ചിത്രരചന, ചെസ്സ് മത്സരങ്ങൾ നടത്തി






