തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (ഓഗസ്റ്റ് 27, 2026) ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമാണ് മഴയ്ക്ക് സാധ്യതയുള്ളത്. പ്രത്യേക മഴ മുന്നറിയിപ്പുകളോ (അലർട്ടുകളോ) തീവ്രമഴ മുന്നറിയിപ്പോ ഇന്ന് ഒരു ജില്ലയിലും പുറപ്പെടുവിച്ചിട്ടില്ല. കാറ്റ്: മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കള്ളക്കടൽ ജാഗ്രത: കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കും, ശക്തമായ കാറ്റിന് സാധ്യത





