Timely news thodupuzha

ഇടുക്കിയിൽ കാട്ടാനയുടെ മുന്നിൽപ്പെട്ട യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

ഇടുക്കി: മൂന്നാർ ടൗണിൽ കാട്ടാനയുടെ മുന്നിൽപ്പെട്ട യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. മൗണ്ട് കാർമൽ, സെന്റ് മൈക്കിൾസ് ദേവാലയങ്ങൾക്ക് സമീപം കഴിഞ്ഞ രാത്രിയിറങ്ങിയ കാട്ടാനയുടെ മുൻപിൽ പെട്ടുപോയ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. നാട്ടുകാർ ‘വിരിഞ്ഞ കൊമ്പൻ’ എന്ന് വിളിക്കുന്ന കാട്ടാനയാണ് വീണ്ടും ടൗണിലിറങ്ങി ഭീതി വിതച്ചത്. മേഖലയിൽ വ്യാപകമായി വാഴയടക്കമുള്ള കൃഷികൾ ആന നശിപ്പിച്ചിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ ആർ.ആർ.ടി സംഘം ഏറെ ശ്രമപ്പെട്ടാണ് കാട്ടാനയെ വനമേഖലയിലേക്ക് തുരത്തിയത്. ജനവാസ മേഖലയിൽ അടിക്കടിയുണ്ടാകുന്ന കാട്ടാന ശല്യത്തിൽ കടുത്ത ആശങ്കയിലാണ് മൂന്നാറിലെ വ്യാപാരികളും പ്രദേശവാസികളും.

Leave a Comment

Your email address will not be published. Required fields are marked *