ഇടുക്കി: ഉപ്പുതോട്ടിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവർ ഉപ്പുതോട് സ്വദേശി വാളനാംകുഴിയിൽ ബെന്നിയാണ് (50) മരിച്ചത്. യൂണിയൻ ബാങ്കിന് സമീപം ഒരു മണിയോടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന ബെന്നി ഇട്ടുകുന്നേൽ എന്നയാൾ കാര്യമായ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. വെള്ളത്തിൽ വീണ ഓട്ടോറിക്ഷയുടെ ഉള്ളിൽ അകപ്പെട്ടതതിനാൽ ബെന്നിയ്ക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. വിവരം അറിഞ്ഞെത്തിയവർ ബെന്നിയെ പുറത്തെടുത്ത് ഇടുക്കി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
ഇടുക്കി ഉപ്പുതോട്ടിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു





