Timely news thodupuzha

നേപ്പാൾ പ്രളയത്തിൽ കാണാതായത് മുപ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ളവരെ

കാഠ്മണ്ഡു: നേപ്പാളിൽ ഉണ്ടായ അതിരൂക്ഷമായ മിന്നൽ പ്രളയത്തിൽ കാണാതായവരെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്തുവന്നു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 34 രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിനു പേരെയാണ് കാണാതായത്. ട്രെക്കിങ്ങിനും പുണ്യസ്ഥലമായ ഹിന്ദു തീർഥാടന കേന്ദ്രത്തിലേക്കുമെത്തിയ നിരവധി വിദേശികളും കാണാതായവരിൽ ഉൾപ്പെടുന്നു. അതേസമയം കാണാതായവരുടെ എണ്ണത്തിൽ വിവിധ ഏജൻസികളുടെ കണക്കുകളിൽ വ്യത്യാസമുണ്ട്.

രാജ്യം തിരിച്ചുള്ള കണക്ക്:- 1. ഇന്ത്യ (300)ചരിത്ര പുസ്തകങ്ങൾ കണ്ടെത്തൽ, 2. ചൈന (100), 3. അമേരിക്ക (65), 4. മലേഷ്യ (51), 5. യുക്രെയ്ൻ (53), 6. ഓസ്ട്രേലിയ (35), 7. ബ്രിട്ടൻ (33), 8. കാനഡ (25), 9. ദക്ഷിണ കൊറിയ (9), 10. സിംഗപ്പൂർ: (8), 11. ജർമനി (8), 12. റഷ്യ (8), 13. ദക്ഷിണാഫ്രിക്ക (6), 14. ലാത്വിയ (6), 15. ജപ്പാൻ (5), 16. ന്യൂസിലാൻഡ് (5), 17. ഫ്രാൻസ് (5), 18. ബെൽജിയം (3), 19. സ്പെയിൻ (3), 20. ഇറ്റലി (2), 21. കസാഖിസ്ഥാൻ (2), 22. പോർച്ചുഗൽ (2), 23. അയർലൻഡ് (2), 24. നെതർലൻഡ്സ് (2), 25. ബെലറൂസ് (1), 26. ഫിൻലാൻഡ് (1), 27. ഹംഗറി (1), 28. ഇസ്രയേൽ (1), 29. ലിത്വാനിയ (1), 30. ഫിലിപ്പീൻസ് (1), 31. ബൾഗേറിയ (1), 32. സ്വിറ്റ്സർലൻഡ് (1), 33. സെർബിയ (1), 34. സ്വീഡൻ (1).

Leave a Comment

Your email address will not be published. Required fields are marked *