Timely news thodupuzha

ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങൾ എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയന് കീഴിലുള്ള 19 ശാഖകളിൽ വിപുലമായി നടന്നു

ഇടുക്കി: ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി ആഘോഷങ്ങൾ എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയന് കീഴിലുള്ള 19 ശാഖകളിൽ വിപുലമായി നടന്നു. യൂണിയൻ ആസ്ഥാനത്ത് പ്രസിഡന്റ് പി. രാജൻ പതാക ഉയർത്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ചടങ്ങിൽ ജയന്തി സന്ദേശം നൽകി. യൂണിയന് കീഴിലുള്ള വാഴത്തോപ്പ്, മുരിക്കാശ്ശേരി, ഉപ്പുതോട്, കിളിയാർകണ്ടം, ഇടുക്കി, ചുരുളി, പ്രകാശ്, കട്ടിംഗ്, തോപ്രാംകുടി, കീരിത്തോട്, പൈനാവ്, കള്ളിപ്പാറ, കുളമാവ്, പെരിഞ്ചാംകുട്ടി, വിമലഗിരി, മണിയാറൻകുടി, കനകക്കുന്ന്, കരിക്കിൻമേട്, തങ്കമണി എന്നീ ശാഖകളിലാണ് വർണ്ണാഭമായ ജയന്തി ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, അന്നദാനം എന്നിവ സംഘടിപ്പിച്ചത്. വിവിധ ശാഖകളിൽ നടന്ന ആഘോഷങ്ങൾക്ക് യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. കെ.ബി. സെൽവം, യൂണിയൻ കൗൺസിലർമാരായ മനേഷ് കുടിക്കയത്ത്, ജോബി കണിയാംകുടി, ഷാജി പുലിയാമറ്റം, ബിനീഷ് കോട്ടൂർ, ജോമോൻ കണിയാംകുടിയിൽ, അഖിൽ സാബു, ഷീലാ രാജീവ്, ഡോ. ഷീല, ശാഖായോഗം പ്രസിഡന്റുമാർ, പോഷകസംഘടനാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *