Timely news thodupuzha

ചെറുതോണിയിൽ 100 ലിറ്റർ വിദേശ മദ്യവുമായി വീട്ടുടമ പിടിൽ

ചെറുതോണി: രാജമുടിയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന100 ലിറ്റർ അനധികൃത വിദേശമദ്യം പിടികൂടി.രാജമുടി 17 കമ്പനി കയത്തുങ്കൽ ഷാജി വർഗ്ഗീസിനെ (50 ) തങ്കമണി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് പരിശോധന നടത്തിവരുന്നതിനിടയാണ് എക്സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചത്. എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രാഹുൽ ജോണിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വീട്ടിനുള്ളിൽ 500 മില്ലി ലിറ്ററിൻ്റെ 200 കുപ്പികളായി സൂക്ഷിച്ചിരുന്ന 100 ലിറ്റർ പോണ്ടിച്ചേരി മദ്യംപിടികൂടി ഓണം അവധി ദിവസങ്ങളിൽ ചില്ലറ വിൽപ്പന ലക്ഷ്യമിട്ട് സൂക്ഷിച്ചിരുന്നതാണന്ന് എക്സൈസ് സംഘം പറഞ്ഞു നടപടികൾക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *