തൊടുപുഴ: ഒക്ടോബർ 7 ന് കോയമ്പത്തൂരിൽ നടന്ന 5 -ാമത് മാസ്റ്റേഴ്സ് ദേശീയ സ്പോർട്സ് & ഗെയിംസ് സ്വിമ്മിംഗ് ചാമ്പ്യൻ ഷിപ്പിൽ ബേബി വർഗ്ഗീസ് 3 സ്വർണ്ണവും , 1 വെള്ളിയും കരസ്ഥമാക്കി. 100 മീ. ഫ്രീ സ്റ്റയിൽ , 100 മീ. ബട്ടർ ഫ്ലൈ സ്ട്രോക്ക്, 100 മീ. ബ്രെസ്റ്റ് സ്ട്രോക്ക് എന്നിവയിൽ സ്വർണ്ണവും, 50 മീ. ബ്രെസ്റ്റ് സ്ട്രോക്കിൽ വെള്ളിയും നേടി. വണ്ടമറ്റം അക്വാറ്റിക് സെൻ്ററിലെ മുഖ്യ പരിശീലകൻ , ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം , ജില്ലാ ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡൻ്റ്, കേരള അക്വാറ്റിക് അസോസിയേഷൻ വൈസ് പ്രസിഡൻ്റ്, എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്ന ബേബി വർഗ്ഗീസ് കഴിഞ്ഞ 34 വർഷമായി നിരവധി ദേശീയ അന്തർദ്ദേശീയ നീന്തൽ മത്സരങ്ങളിൽ പങ്കെടുത്തു വിജയിയാവുകയും , ഓഷ്യൻ മാൻ ഏഷ്യൻ ചാമ്പ്യൻഷിപ്പുകരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.
മാസ്റ്റേഴ്സ് നീന്തലിൽ ബേബി വർഗ്ഗീസിന് മൂന്ന് സ്വർണ്ണവും ഒരു വെള്ളിയും






