Timely news thodupuzha

ഗവർണറുടെ നടപടി ഹൈക്കോടതി റദാക്കി

കൊച്ചി: കേരള സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് തീരുമാനം സസ്പെൻറ് ചെയ്ത ഗവർണറുടെ നടപടി റദാക്കി ഹൈക്കോടതി. സിൻഡിക്കേറ്റ് അംഗം കൂടിയായ ജസ്റ്റീസ് സതീഷ് നൈനാൻറേതാണ് ഉത്തരവ്.

കെടിയു വിസി സിസ തോമസിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് സിൻഡിക്കേറ്റ് തീരുമാനം ഗവർണർ സസ്പെൻറ് ചെയ്തത്. വിസിയെ നിയന്ത്രിക്കാൻ പ്രത്യേക സമിതി, ജീവനക്കാരെ മാറ്റിയ വിസിയുടെ നടപടി പരിശോധിക്കാൻ മറ്റൊരു സമിതി, ഗവർണർക്ക് വിസി അയക്കുന്ന കത്തുകൾ സിണ്ടിക്കേറ്റിന് റിപ്പോർട്ട് ചെയ്യണം തുടങ്ങിയ തീരുമാനങ്ങളായിരുന്നു ഗവർണർ തടഞ്ഞത്.

Leave a Comment

Your email address will not be published. Required fields are marked *