Timely news thodupuzha

logo

ഹരിത ട്രൈബ്യൂണൽ കൊച്ചി കോർപ്പറേഷന് 100 കോടി രൂപ പിഴചുമത്തി

കൊച്ചി: കൊച്ചി കോർപ്പറേഷന് ബ്രഹ്മപുരം തീപിടുത്തത്തിൽ 100 കോടി രൂപ പിഴചുമത്തി ഹരിത ട്രൈബ്യൂണൽ. ചീഫ് സെക്രട്ടറിക്ക് മുൻപാകെ ഒരു മാസത്തിനുള്ളിൽ തുക കെട്ടി വയ്ക്കണമെന്നാണ് ഉത്തരവ്. തുക വിഷപ്പുക മൂലം ഉണ്ടായ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി വിനിയോഗിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. മാരക വിഷാംശം വായുവിൽ കണ്ടെത്തിയിട്ടുണ്ട്.

ഹരിത ട്രൈബ്യൂണൽ, കർശന നടപടി, ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിക്കണമെന്നും അറിയിച്ചു. സംസ്ഥാന സർക്കാരിനെ ദേശീയ ഹരിത ട്രൈബ്യൂണലിൻറെ ഉത്തരവിൽ രൂഷമായി വിമർശിക്കുന്നുണ്ട്. സർക്കാരും ഉദ്യോഗസ്ഥരും തീ അണയ്ക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടു. സുപ്രീംകോടതി ഉത്തരവുകളോ മാലിന്യനിർമാർജന ചട്ടങ്ങളോ കൃത്യമായി പാലിച്ചില്ലെന്നായിരുന്നു എൻ.ജി.ടി ഇന്നലെ നൽകിയ റിപ്പോർട്ട്.

Leave a Comment

Your email address will not be published. Required fields are marked *