Timely news thodupuzha

logo

മമ്മൂട്ടി കമ്പനിയെന്ന പേര് ഏതോ ഇമേജ് ബാങ്കില്‍ നിന്ന് എടുത്ത ഡിസൈനില്‍ ആഡ് ചെയ്തതാണെന്ന് വിമർശനം; ലോ​ഗോ പിൻവലിച്ച് നടൻ

കുറച്ചു സമയം കൊണ്ട് പ്രേഷകരെ കയ്യിലെടുക്കാൻ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിക്ക് കഴിഞ്ഞു. നന്‍പകല്‍ നേരത്ത് മയക്കവും റോഷാക്കുമാണ് മമ്മൂട്ടി കമ്പനി പുറത്തിറക്കിയ ചിത്രങ്ങൾ. ബാനറിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ കാതല്‍, കണ്ണൂര്‍ സ്ക്വാഡ് എന്നിവയാണ്.

ആദ്യ ഘട്ടത്തിൽ തന്നെ മമ്മൂട്ടി കമ്പനിയുടെ ലോഗോ ചർച്ചയായിരിന്നു. മലയാളം മൂവി ആന്‍ഡ് മ്യൂസിക് ഡേറ്റാബേസ്(എം.3.ഡി.ബി) ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ ഇന്നലെ ഇതിനെക്കുറിച്ച് സംശയം പങ്കുവച്ചുകൊണ്ടുള്ള ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് ഏറെ ചര്‍ച്ചക്ക് വഴിവെക്കുകയുണ്ടായി. മമ്മൂട്ടി കമ്പനിയെന്ന പേര് ഏതോ ഇമേജ് ബാങ്കില്‍ നിന്ന് എടുത്ത ഡിസൈനില്‍ ആഡ് ചെയ്യുക മാത്രമാണ് പ്രസ്തുത ലോഗോയില്‍ ചെയ്തിട്ടുള്ളതെന്നായിരുന്നു എന്നായിരുന്നു ഗ്രൂപ്പിൽ വന്ന നിരീക്ഷണം. പോസ്റ്റ്, സമാനമായ മറ്റു ചില ഡിസൈനുകള്‍ പങ്കുവച്ചുകൊണ്ടുള്ളതായിരുന്നു. തുടർന്ന് മമ്മൂട്ടി ലോ​ഗോ പിൻവലിച്ചത് പ്രേക്ഷകരെ വളരെ അധികം ഞെട്ടിക്കുകയുണ്ടായി. വിവരം പൊതുജനത്തോട് പറയുകയും ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *