ഹൈദരാബാദ്: ആപ്പിള്‍ എയര്‍പോഡ് എയര്‍പോഡ് നിര്‍മ്മാണം നടത്താനുള്ള ഓഡര്‍ പിടിച്ച തായ്വാന്‍ സ്മാര്‍ട്ട്ഫോണ്‍ ഉപകരണ നിര്‍മ്മാതാക്കളായ ഫോക്സ്കോണ്‍ ഇതിന്‍റെ ഫാക്ടറി ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 20 കോടി യു.എസ് ഡോളര്‍ ഇതിനായി മുടക്കിയേക്കും. ഫോക്സ്കോണ്‍ ലോകത്തിലെ ഏറ്റവും വലിയ കരാർ ഇലക്ട്രോണിക്സ് നിർമ്മാതാക്കളിൽ ഒന്നാണ്. കമ്പനിയാണ് ആപ്പിളിനായി ഐഫോണുകളുടെ 70% ഭാഗങ്ങളും നിര്‍മ്മിച്ചു നൽകുന്നതെന്നത് മറ്റൊരു വാസ്തവം.
തങ്ങളുടെ നിര്‍മ്മാണം ചൈനയ്ക്ക് പുറത്തേക്ക് നീക്കുന്നതിന്‍റെ ഭാഗമാണ് എയര്‍പോഡ് നിര്‍മ്മാണം ഇന്ത്യയിലേക്ക് എത്തിക്കുന്നതെന്നാണ് വിവരം. നിരവധി ചൈനീസ് വിതരണക്കാരാണ് നിലവിൽ എയർപോഡുകൾ നിർമ്മിക്കുന്നത്. ആപ്പിളും ഇതില്‍ നിന്നും ഒരു മാറ്റം ആലോചിക്കുന്നതിന്റെ ഭാഗമാണ് ഈ എയര്‍പോഡ് നിര്‍മ്മാണം.