Timely news thodupuzha

logo

പോപ്പുലർ ഫ്രണ്ടിനും അനുബന്ധ സംഘനകൾക്കും ഏർപ്പെടുത്തിയ നിരോധനം യു.എ.പി.എ ട്രൈബ്യൂണൽ ശരിവച്ചു

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് നിരോധനം ശരിവച്ച് യു.എ.പി.എ ട്രൈബ്യൂണൽ. പോപ്പുലർ ഫ്രണ്ട് അനുബന്ധ സംഘനകൾക്കും കേന്ദ്രം ഏർപ്പെടുത്തിയ നിരോധനവും ട്രൈബ്യൂണൽ ശരിവക്കുകയായിരുന്നു.

2022 സെപ്റ്റംബറിലാണ് 5 വർഷത്തേക്കാണ് പി.എഫ്.ഐയെയും 8 അനുബന്ധ സംഘടനകളെയും കേന്ദ്രം നിരോധിച്ചത്. രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ കണക്കിലെടുത്ത് നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ (യുഎപിഎ) മൂന്നാം വകുപ്പു പ്രകാരമായിരുന്നു നടപടി. ഇതിനു കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെയും അനുബന്ധ സംഘടനകളുടെയും ഓഫീസുകള്‍ പൂട്ടി മുദ്ര വയ്ക്കാനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *