Timely news thodupuzha

കോൺഗ്രസ് നടത്തിയതു വ്യാജ വാഗ്ദാനങ്ങളാണെന്ന് ബസവരാജ് ബൊമ്മൈ

മാംഗ്ലൂർ: തെരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ് നടത്തിയതു വ്യാജ വാഗ്ദാനങ്ങളാണെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ആ വാഗ്ദാനങ്ങളുടെ പ്രതിഫലനം തെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. തൊഴിൽരഹിതായ ബിരുദധാരികൾക്ക് ധനസഹായം നൽകുമെന്ന കോൺഗ്രസ് വാഗ്ദാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ജനാധിപത്യത്തെക്കുറിച്ചു രാഹുൽ ഗാന്ധി ലണ്ടനിൽ നടത്തിയ പരാമർശത്തിന്‍റെ വെളിച്ചത്തിൽ, കർണാടകയിൽ ജനങ്ങൾ അദ്ദേഹത്തിന്‍റെ വാഗ്ദാനങ്ങൾക്കു വില കൽപ്പിക്കില്ല. രാഹുൽ ഗാന്ധി മുമ്പും കർണാടകയിൽ വന്നിട്ടുണ്ട്. ഭാരത് ജോഡോ യാത്രയും നടത്തി. അതൊന്നും പ്രതിഫലനം സൃഷ്ടിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പല സംസ്ഥാനങ്ങളിലും കോൺഗ്രസ് വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും, അതൊന്നും നിറവേറ്റിയിട്ടില്ല. വാഗ്ദാനങ്ങൾ നിറവേറ്റാത്ത ചരിത്രമാണ് കോൺഗ്രസിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *