Timely news thodupuzha

logo

ഹൈക്കോടതി ജഡ്ജിമാരാക്കുന്നതിനുള്ള ശുപാർശയുമായി കൊളീജിയം

കൊച്ചി: ജില്ലാ ജഡ്ജി റാങ്കിലുള്ള ഏഴുപേരെ ഹൈക്കോടതി ജഡ്ജിമാരാക്കുന്നതിനുള്ള ശുപാർശയുമായി കൊളീജിയം. ഹൈക്കോടതി റജിസ്ട്രാർ ജനറൽ കൃഷ്ണകുമാർ, വിജിലൻസ് രജിസ്ട്രാർ ജയകുമാർ, ഹൈക്കോടതിയിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വിൻസെന്‍റ്, കൊല്ലം ജില്ലാ ജഡ്ജി എം.ബി സ്നേഹലത, തലശ്ശേരി ജില്ലാ ജഡ്ജി എസ്.ഗിരീഷ്, കാസർഗോഡ് ജില്ലാ ജഡ്ജി കൃഷ്ണകുമാർ, അഡീഷണൽ ജില്ലാ ജഡ്ജി പ്രദീപ് കുമാർ എന്നിവരുടെ പേരുകളാണ് പരിഗണനയിലുളളത്.

ഇതിൽ 5 പേരുടെ പേരുകൾ ഹൈക്കോടതി കൊളീജിയം ഏകകണ്ഠമായി അംഗീകരിച്ചതായാണ് വിവരം. മൂന്ന് അഭിഭാഷകരുടെ പേരുകളും കൊളീജിയത്തിന്‍റെ പരിഗണനയിലുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *