Timely news thodupuzha

മെട്രൊയുടെ രണ്ടാം ഘട്ട നിർമാണം; ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ബദൽ റൂട്ടുകൾ തീരുമാനിക്കുന്നതിനായി യോഗം ചേർന്നു

കൊച്ചി: കൊച്ചി മെട്രൊയുടെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി കെ.എം.ആർ.എൽ ജനപ്രതിനിധികളുമായി അവലോകന യോഗം ചേർന്നു. മെട്രൊ അലൈന്‍മെന്‍റ് വരുന്ന റുട്ടിൽ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ബദൽ റൂട്ടുകൾ തീരുമാനിക്കുന്നതിനായിരുന്നു യോഗം വിളിച്ചത്.

മെട്രൊ ഉദ്യോഗസ്ഥരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തയ്യാറാക്കിയ ബദൽ റൂട്ടുകളുടെ പട്ടിക ജനപ്രതിധികൾക്ക് കൈമാറി. ബദൽ റൂട്ടുകൾ സൂചിപ്പിക്കുന്ന ദിശാസൂചികകൾ സ്ഥാപിക്കണമെന്നും വഴിയിൽ ട്രഫിക്ക് വാർഡന്‍മാരെ നിയോഗിക്കണമെന്നും ജനപ്രതിനിധികൾ നിർദ്ദേശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *