Timely news thodupuzha

പ്രതിഷേധ പ്രകടനം; കെ.പി.സി.സി പ്രസിഡന്റ്‌ കെ.സുധാകരനടക്കം എട്ടുപേർ മാത്രമാണ്‌ അറസ്റ്റുവരിച്ചത്‌

തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ചുള്ള പ്രകടനത്തിൽ പങ്കെടുക്കാനും അറസ്റ്റുവരിക്കാനും തയ്യാറാകാതെ ഒളിച്ചോടിയ എം.പിമാരുടെ നടപടിയിൽ വെട്ടിലായി സംസ്ഥാന കോൺഗ്രസ്‌ നേതൃത്വം. എൽ.ഡി.എഫ്‌ എം.പിമാർ സമരത്തിനിറങ്ങി അറസ്‌റ്റു വരിച്ചിട്ടും കോൺഗ്രസ്‌ എം.പിമാർ വിട്ടുനിന്നതിൽ പ്രവർത്തകരിലും പ്രതിഷേധമുണ്ട്‌.

കെ.പി.സി.സി പ്രസിഡന്റ്‌ കെ.സുധാകരനടക്കം എട്ടുപേർ മാത്രമാണ്‌ അറസ്റ്റുവരിച്ചത്‌. ബാക്കിയുള്ളവർ മുങ്ങിയത്‌ പരിശോധിക്കുമെന്ന്‌ പറഞ്ഞ്‌ തടിയൂരാനാണ്‌ സുധാകരനടക്കമുള്ളവരുടെ ശ്രമം. വിഷയം കോൺഗ്രസ്‌ പാർലമെന്ററി പാർട്ടി യോഗം പരിശോധിക്കുമെന്നാണ്‌ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ സുധാകരൻ മറുപടി പറഞ്ഞത്‌. നടപടിയെക്കുറിച്ച്‌ പിന്നീട്‌ ആലോചിക്കാമെന്ന്‌ സുധാകരൻ പറയുമ്പോൾ പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശനടക്കമുള്ളവർ നിലപാട്‌ വ്യക്തമാക്കിയിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *