രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയുടേയും,തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയുടേയും നേതൃത്വത്തിൽ രാജാക്കാട് ദിവ്യജ്യോതി ഓഡിറ്റോറിയത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം ഇടുക്കി രൂപതാ വികാരി ജനറാൾ മോൺ. അബ്രാഹം പുറയാറ്റ് നിർവ്വഹിച്ചു. രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളി വികാരി ഫാ.ജോബി വാഴയിൽ അദ്ധ്യക്ഷത വഹിച്ചു. സെന്റ് മേരീസ് ആശുപത്രി ഡയറക്ടർ ഡോ.തോമസ് എബ്രാഹം സ്വാഗതവും, ജനറൽ മാനേജർ ക്യാപ്റ്റൻ ജെ.സി ജോസഫ് നന്ദിയും അർപ്പിച്ചു.
ഫാ.ജോബി മാതാളികുന്നേൽ സണ്ണി ഇലവുംകുന്നേൽ എന്നിവർ പ്രസംഗിച്ചു.കാർഡിയോളജി,ഗ്യാസ്ട്രോ എൻട്രോളജി,ന്യൂറോളജി,ന്യൂറോ സർജറി, നെഫ്രോളജി, ഇ.എൻ.റ്റി,ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്,ജനറൽ സർജറി എന്നീ ഡിപ്പാർട്ടുമെന്റുകളിലെ വിദഗ്ദരായ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് മരുന്നുകൾ നൽകി.വിദഗ്ദ ചികിത്സ ആവശ്യമുള്ളവർക്ക് എല്ലാ സഹായവും ഉറപ്പുനൽകി.