കോഴിക്കോട്: സോണ്ട ഇൻഫ്രടെക്കിൽ നിന്ന് പിഴ ഈടാക്കാനൊരുങ്ങി കോഴിക്കോട് കോർപ്പറേഷൻ. ഞെളിയൻപറമ്പിലെ മാലിന്യം നീക്കൽ കരാർ കമ്പനിയാണ് സോണ്ട ഇൻഫ്രടെക്ക്. വ്യവസ്ഥയിൽ പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും മാലിന്യം നീക്കാത്തതിനെത്തുടർന്നാണ് പിഴ ചുമത്തുന്നതെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ് പറഞ്ഞു. പിഴയടച്ചാൽ മാത്രമേ ഇനി കരാർ നീട്ടണോ വേണ്ടയോ എന്ന് ആലോചിക്കുകയുള്ളൂ.
എട്ട് കോടിയോളം രൂപ ചെലവിൽ ഞെളിയൻപറമ്പിലെ മാലിന്യം ഒരു വർഷത്തിനുള്ളിൽ നീക്കാമെന്ന വ്യവസ്ഥയിലാണ് കമ്പനിക്ക് കരാർ നൽകിയത്. ഇതിനായി ഒന്നേകാൽ കോടി രൂപയോളം കോർപ്പറേഷൻ കമ്പനിക്ക് കൈമാറിയിരുന്നു. എന്നാൽ നാലു തവണ കരാർ നീട്ടിയിട്ടും മാലിന്യം ഇതുവരെ നീക്കിയിരുന്നില്ല. ഇതേത്തുടർന്നാണ് കോർപ്പറേഷൻ കമ്പനിയിൽ നിന്ന് പിഴയിടാക്കൻ തീരുമാനിച്ചത്.






