Timely news thodupuzha

സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ കഫേയിലെ സ്‌ഫോടനത്തിൽ റഷ്യൻ സൈനിക ബ്ലോഗർ കൊല്ലപ്പെട്ടു

മോസ്‌കോ: റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ കഫേയിൽ സ്‌ഫോടനത്തിൽ റഷ്യൻ സൈനിക ബ്ലോഗർ കൊല്ലപ്പെട്ടു. ഉക്രയ്‌നുമായുള്ള യുദ്ധത്തിൽ റഷ്യൻ സേനയെ പിന്തുണച്ചിരുന്ന വ്ലാദ്‌ലൻ തതാർസ്‌കി (മാക്‌സിം ഫോമിൻ)യാണ്‌ കൊല്ലപ്പെട്ടത്‌. തതാർസ്‌കിക്ക്‌ ലഭിച്ച സമ്മാനപ്പൊതിയില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് അപകടം. മുപ്പതിലേറെപ്പേർക്ക്‌ പരിക്കുണ്ട്‌. ആക്രമണത്തിനുപിന്നില്‍ ആരാണെന്ന് വ്യക്തമല്ല.

സംഭവത്തിൽ അടിയന്തര അന്വേഷണത്തിന്‌ റഷ്യൻ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു.

സ്‌ഫോടനം റഷ്യക്ക്‌ എതിരായ തീവ്രവാദ ആക്രമണമാണെന്നും ഉക്രയ്‌നാണ്‌ ഇത്‌ ആസൂത്രണം ചെയ്‌തതെന്നും റഷ്യയിലെ ദേശീയ തിവ്രവാദവിരുദ്ധ സമിതി വ്യക്തമാക്കി. എന്നാൽ, ഉക്രയ്‌ൻ ആരോപണം നിഷേധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *