ഹെൽസിങ്കി: ഫിന്‍ലന്‍ഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ വലതുപക്ഷ ദേശീയ സഖ്യ പാർടിക്ക് (എൻ.സി.പി) മേൽക്കൈ. പ്രധാനമന്ത്രി സാന്ന മാരിന്റെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി (എസ്.ഡി.പി) നേതൃത്വത്തിലുള്ള സർക്കാരിന് തുടർഭരണം നഷ്ടമായി. മുന്‍ ധനമന്ത്രി പെറ്റേരി ഓര്‍പോയുടെ നേതൃത്വത്തിലുള്ള മധ്യ വലതു പാർട്ടി 20.8 ശതമാനം വോട്ടോടെ വിജയം ഉറപ്പിച്ചു. തീവ്രവലതുപക്ഷ നയം പിന്തുടരുന്ന ഫിന്‍സ് പാര്‍ടിക്ക് 20.1 ശതമാനം വോട്ടും മധ്യ ഇടത് പാർടിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്ക് 19.09 ശതമാനം വോട്ടുമാണ് ലഭിച്ചത്. പെറ്റേരി ഓര്‍പോ പ്രധാനമന്ത്രിയാകുമെന്നാണ് സൂചന.
വിജയികളെ സാന്ന മാരിന്‍ അഭിനന്ദിച്ചു. 34–ാം വയസ്സില്‍ പ്രധാനമന്ത്രിയാകുമ്പോള്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ തെരഞ്ഞെടുക്കപ്പെട്ട നേതാവായിരുന്നു സാന്ന മാരിന്‍. ഫിൻലൻഡ് ഇന്ന് നാറ്റോ അംഗമാകുംയുഎസ് നേതൃത്വത്തിലുള്ള സൈനിക സഖ്യമായ നാറ്റോയിൽ ചൊവ്വാഴ്‌ച ഫിൻലൻഡ് അംഗമാകും. നാറ്റോ മേധാവി ജെൻസ് സ്റ്റോൾട്ടൻബെർഗ് ഇക്കാര്യം സ്ഥിരീകരിച്ചു.
നാറ്റോയിലെ 31–ാമത് അംഗമാണ് ഫിൻലൻഡ്. നാറ്റോയിൽ ചേരാനായി ഫിൻലൻഡ് നേരത്തേ അപേക്ഷ നൽകിയിരുന്നെങ്കിലും തുർക്കി എതിർത്തതിനാൽ അംഗത്വം ലഭിച്ചില്ല. തുർക്കി പച്ചക്കൊടി കാട്ടിയതോടെയാണ് അംഗത്വം ലഭിച്ചത്. എന്നാല്‍, നാറ്റോ നീക്കത്തില്‍ ശക്തമായ അതൃപ്തിഅറിയിച്ച റഷ്യ സൈനികശേഷി വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഫിന്‍ലാന്‍ഡുമായി 1,300 കിലോമീറ്റര്‍ അതിര്‍ത്തി റഷ്യ പങ്കിടുന്നുണ്ട്. ഈ മേഖലയില്‍ സൈനികസാന്നിധ്യം ഇരട്ടിയാക്കുമെന്നാണ് റഷ്യയുടെ പ്രഖ്യാപനം.