Timely news thodupuzha

2014ന് ശേഷം ആദ്യമായി ആഭ്യന്തര കപ്പിന്റെ ഫൈനലിലെത്തി റയല്‍

ബാഴ്‌സലോണ: കോപ്പ ഡെല്‍ റേയുടെ രണ്ടാംപാദ സെമിയില്‍ എതിരില്ലാത്ത നാല് ഗോള്‍ ജയത്തോടെ റയല്‍ ഫൈനലില്‍ കടന്നു. കരീം ബെന്‍സേമയുടെ ഹാട്രിക് കരുത്തിലാണ് ബാഴ്‌സലോണക്കെതിരായ റയലിന്റെ ജയം. 2014ന് ശേഷം റയല്‍ ആദ്യമായാണ് ആഭ്യന്തര കപ്പിന്റെ ഫൈനലില്‍ എത്തുന്നത്.

രണ്ടാം പകുതിയിലാണ് ബെന്‍സെമ ഹാട്രിക് നേടിയത്. ആദ്യ പകുതിയില്‍ വിനിഷ്യസ് ജൂനിയര്‍ ആണ് റയലിന്റെ ആദ്യ ഗോള്‍ നേടിയത്. കോപ ഡെല്‍ റേ കപ്പിന്റെ ആദ്യപാദ സെമിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബാഴ്‌സ ജയിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *