Timely news thodupuzha

logo

ഇന്ത്യൻ ക്രിക്കറ്റ് ടീം താരമായിരുന്നു സുധീർ നായിക് അന്തരിച്ചു

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ താരം സുധീർ നായിക് (78) മുംബൈയിൽ അന്തരിച്ചു. രണ്ടാഴ്‌ച മുമ്പ് വീട്ടിൽ വീണതിനെ തുടർന്ന് തലയ്ക്ക് പരിക്കേറ്റ നായിക് മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരികയായിരുന്നു. എഴുപതുകളിൽ മൂന്ന് ടെസ്റ്റുകളിലും രണ്ട് ഏകദിനങ്ങളിലും നായിക് രാജ്യത്തിനായി കളിച്ചു.

ഓപ്പണിംഗ് ബാറ്റ്‌സ്‌മാനായ നായിക്‌ ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് 141 റൺസ് നേടി, 1974 ൽ ഇംഗ്ലണ്ടിനെതിരെ ബർമിംഗ്ഹാമിൽ നടന്ന തന്റെ അരങ്ങേറ്റ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിൽ 77 റൺസ് നേടിയത് അദ്ദേഹത്തിന്റെ ഉയർന്ന സ്‌കോറായിരുന്നു. 1975ൽ വെസ്റ്റ് ഇൻഡീസിനെതിരെ ഈഡൻ ഗാർഡൻസിൽ നടന്ന ഹോം മത്സരമായിരുന്നു അദ്ദേഹത്തിന്റെ അവസാന ടെസ്റ്റ്. ഓസ്‌ട്രേലിയയിൽ താമസിക്കുന്ന ഒരു മകളുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *