Timely news thodupuzha

logo

പൊലീസ് സ്റ്റേഷനുകളിലും കേന്ദ്ര ഏജൻസികളിലും മൂന്നുമാസത്തിനകം സി.സി.റ്റി.വി സ്ഥാപിക്കണമെന്ന്‌ സുപ്രീംകോടതി

ന്യൂഡൽഹി: കേന്ദ്ര ഏജൻസികളിലും പൊലീസ് സ്റ്റേഷനുകളിലും മൂന്നുമാസത്തിനകം സി.സി.റ്റി.വി സ്ഥാപിക്കണമെന്ന്‌ സുപ്രീംകോടതിയിലെ ജസ്റ്റിസ് ബി.ആർ.ഗവായ്‌ അധ്യക്ഷനായ ബെഞ്ചിന്റെ വിധി.

കോടതി ഉത്തരവ് പാലിക്കാൻ പല ഏജൻസികളും നടപടികൾ സ്വീകരിക്കാത്തത് നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

കുറ്റാരോപിതരുടെയും വിചാരണത്തടവുകാരുടെയും മനുഷ്യാവകാശ സംരക്ഷണത്തിനുവേണ്ടിയാണ്‌ ഏജൻസികളുടെ ഓഫീസിൽ സി.സി.റ്റി.വി അല്ലെങ്കിൽ ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ കാമറകൾ സ്ഥാപിക്കുന്നത്‌.

Leave a Comment

Your email address will not be published. Required fields are marked *