Timely news thodupuzha

logo

അത് മനപൂർവമല്ല, സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലമെന്ന് കെ.സുധാകരൻ

വയനാട്: പ്രതീക്ഷിച്ചത്ര മുന്നോട്ടുപോവാൻ തനിക്ക് സാധിച്ചിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരൻ. അത് മനപൂർവമല്ല, സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലമാണെന്നും അദ്ദേഹം പറഞ്ഞു. പുനർസംഘടന പൂർത്തിയാക്കാൻ കഴിയാത്തത് വലിയ പ്രശ്നമാണെന്നും എല്ലാവരും സഹകരിക്കണമെന്നും സുധാകരൻ ലീഡേഴ്‌സ് മീറ്റിൽ ആവശ്യപ്പെട്ടു.

കെപിസിസിയുടെ രണ്ട് ദിവസത്തെ ‘ലീഡേസ് മീറ്റിൽ’ വയനാട് ബത്തേരിയിൽ തുടക്കമായി. കെ.സുധാകരൻ എം.പിയാണ് ലീഡേസ് മീറ്റിൽ പതാക ഉയർത്തിയത്. പ്രതിനിധി സമ്മേളനം കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു.

വരാനിരിക്കുന്ന പാർലമെൻറ് തെരഞ്ഞെടുപ്പിൻറെ ഒരുക്കങ്ങളാണ് യോഗത്തിൻറെ പ്രധാന അജണ്ട. കെ.പി.സി.സി ഭാരവാഹികൾ, എം.പി മാർ എം.എൽ.എമാർ രാഷ്ട്രീയ കാര്യസമിതി അംഗങ്ങൾ ഡി.സി.സി പ്രസിഡൻറുമാർ എന്നിവരാണ് മീറ്റിൽ പങ്കെടുക്കുന്നത്. പാർല്ലമെൻററി കമ്മറ്റിയിൽ പങ്കെടുക്കേണ്ടതിനാൽ കെ.മുരളീധരൻ വൈകിയേ എത്തുകയുള്ളു. അസൗകര്യം അറിയിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സുധാകരന് കത്ത് നൽകി. ശശി തരൂർ എം.പി അമെരിക്കയിൽ ചികിത്സയിലായതിനാൽ പങ്കെടുക്കാനാവില്ലെന്ന് നേതൃത്വത്തെ രേഖമൂലം അറിയിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *