
കൊച്ചി: കോർപ്പറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പിൽ സി.പി.ഐ.എമ്മിലെ വി.എ.ശ്രീജിത്ത് തെരഞ്ഞെടുക്കപ്പെട്ടു.

ഒമ്പതംഗ സമിതിയിൽ സി.പി.ഐ.എം സ്ഥാനാർഥിക്ക് നാലും യു.ഡി.എഫ് സ്ഥാനാർഥിക്ക് മൂന്നും വോട്ടു ലഭിച്ചു. ഒരു യു.ഡി.എഫ് അംഗത്തിൻ്റെ വോട്ട് അസാധുവായി. അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ യു.ഡി.എഫിനെ തുണച്ച ബി.ജെ.പി അംഗം പത്മജ.എസ്.മേനോൻ ഇത്തവണ വിട്ടുനിന്നു.
