സാൻഫ്രാൻസിസ്കോ: സമൂഹമാധ്യമമായ ട്വിറ്ററിന്‍റെ സി.ഇ.ഒ സ്ഥാനത്തുനിന്നും ഉടമസ്ഥനായ ഇലോൺ മസ്ക് വിരമിക്കുന്നു. എൻ.ബി.സി യൂണിവേഴ്സ് കോംകാസ്റ്റ് എൻബിസിയൂണിവേഴ്സൽ എക്സിക്യൂട്ടീവ് ലിൻഡ യാക്കറിനോ ആവും പുതിയ സി.ഇ.ഒ. ആറാഴ്ച്ചക്കുള്ളിൽ ഇവർ ചുമതലയേൽക്കും.
കഴിഞ്ഞ ഒക്‌ടോബറിലാണ് 44 ബില്യൺ യു.എസ് ഡോളറിന് മസ്ക് ട്വിറ്റർ വാങ്ങുന്നത്. ഇതിനു പിന്നാലെ മസ്ക് സി.ഇ.ഒ സ്ഥാനത്തെത്തുകയും ചെയ്തു. ഇനിമുതൽ എക്സിക്യൂട്ടീവ് ചെയർ സി.ഇ.ഒ തുടങ്ങിയ പദവികളിൽ അദ്ദേഹം തുടരും. ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിക്കാൻ യാക്കറിനോ തയ്യാറായിട്ടില്ല.