തൊടുപുഴ: കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകരെ ദ്രോഹിക്കുന്ന കാര്യത്തിൽ പരസ്പരം മത്സരിക്കുകയാണെന്ന് കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജനറലും മുൻ എം.പിയുമായ ജോയി എബ്രാഹം പറഞ്ഞു. കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ് പ്രൊഫ എം.ജെ ജേക്കബ്ബ് നയിക്കുന്ന ജില്ലാ ഗോൾഡൻ ജൂബിലി സന്ദേശ യാത്രയുടെ അഞ്ചാം ദിവസത്തെ പര്യടനം ഇടവെട്ടിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർലമെന്റ് തിരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ മോദിസർക്കാർ നടത്തുന്ന കർഷക പ്രേമം കാപട്യമാണെന്ന് ജോയി എബ്രാഹം ചൂണ്ടിക്കാട്ടി.
റബ്ബർ നാളികേരം നെല്ല് തുടങ്ങിയ കാർഷിക ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പു വരുത്താൻ സംസ്ഥാന സർക്കാരിന് സാധിച്ചിട്ടില്ല. നിർമ്മാണ നിരോധനം പിൻവലിച്ച് ഭൂപതിവ് നിയമങ്ങൾ ഭേദഗതി ചെയ്ത് ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നും ജോയി എബ്രാഹം ആവശ്യപ്പെട്ടു. കാർഷിക- തോട്ടം ടൂറിസം മേഖലകളുടെ വികസനത്തിന് പ്രത്യക പദ്ദതികൾ തയ്യാറാക്കണം. പന്തീരായിരം കോടി രൂപയുടെ ഇടുക്കി പാക്കേജിൽ നിന്നും കാർഷിക കാർഷികേതര വായ്പ്പയുടെ പലിശ ഇളവ് നൽകാൻ തുക നീക്കി വക്കണം എന്നും ജാഥ ക്യാപ്റ്റൻ പ്രൊഫ.എം.ജെ ജേക്കബ്ബ് ആവശ്യപ്പെട്ടു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ബേബി കാവാലം അധ്യക്ഷത വഹിച്ചു.
ഫ്രാൻസീസ് ജോർജ് ,ഷീലാ സ്റ്റീഫൻ , ജോസഫ് ജോൺ , അപു ജോൺ ജോസഫ്, ജോസി ജേക്കബ്ബ്, വർഗ്ഗീസ് വെട്ടിയാങ്കൽ, സിബി ജോസ് , ജോയി കൊച്ചു കരോട്ട് , ബ്ലയ്സ് ജി വാഴയിൽ, എം.ജെ കുര്യൻ, വർഗ്ഗീസ് സക്കറിയ ,ഷൈൻ വടക്കേക്കര, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷൈനി റെജി, ഷൈനി സജി, സി.വി സുനിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് , കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ് ബൈജു വറവുങ്കൽ, ബെന്നി പുതുപ്പാടി മെജോ കുര്യാക്കോസ്, എന്നിവർ സംസാരിച്ചു. യു.ഡി.എഫ് നേതാക്കളായ എം എസ് മുഹമ്മദ്, സുഭാഷ് കുമാർ , ഷംസുദീൻ ഇടവെട്ടി ലത്തീഫ് മുഹമ്മദ്, എം.പി.അഷറഫ് , സലിം മുക്കിൽ, മുഹമ്മദ് അൻഷാദ്, പാർട്ടി നേതാക്കളായ വി.പി ജോർജ്ജ്, റ്റി.എഫ് ജോസഫ്, ഷിബു പൗലോസ്, ഷാജി ഈപ്പച്ചൻ , ബിൻസി മാർട്ടിൻ , മോളി ബിജു, ഗ്രേസി ജോർജ്ജ്, ഷെർലി ജോസ്, റോയി മുതു പ്ലാക്കൽ, ജോബിൻ ജോസ് തുടങ്ങിയവർ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി.