Timely news thodupuzha

logo

ബസുകൾ കൂട്ടിയിടിച്ചു; 30 പേർക്ക് പരിക്ക്, രണ്ട് പേരുടെ നില അതീവ ഗുരുതരം

തൃശൂർ: മാപ്രാണത്ത് ബസുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും തൃശൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന എ കെ സൺസെന്ന ഓർഡിനറി ബസിന് പുറകിൽ എം എസ് മേനോനെന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിക്കുകയായിരുന്നു.

പരിക്കേറ്റവരെ സമീപത്തെ ലാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാന പാതയിൽ ഗതാഗതം അര മണിക്കൂർ തടസപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *