Timely news thodupuzha

logo

തലമറ്റം അംഗനവാടിയിൽ പ്രവേശനോത്സവം ആഘോഷിച്ചു

ഒളമറ്റം: തലമറ്റം അംഗനവാടിയിൽ പ്രവേശനോത്സവം നടത്തി. ആഘോഷത്തിന്റെ ഭാ​ഗമായി നവാഗതരായ കുരുന്നുകൾക്കു മധുരം നൽകിയാണ് സ്വീകരിച്ചത്. പഠനം പൂർത്തിയാക്കി സ്കൂളുകളിലേക്ക് പോകുന്ന കുട്ടികൾക്ക് യാത്രയയപ്പും നൽകി.

മുനിസിപ്പൽ കൗൺസിലർ ഷീൻ വർഗീസ് അംഗനവാടി വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് നൽകി. നവാഗതരായ കുട്ടികൾക്ക് മഹാറാണി വെഡ്ഡിംഗ് കളക്ഷൻ സ്പോൺസർ ചെയ്ത ബാഗുകളും വിതരണം ചെയ്തു.

ചടങ്ങിൽ എ.എൽ.എം.സി അംഗങ്ങളായ കെ.പി ഹരീഷ്, ജോൺ പി.ഡി എന്നിവർ സംസാരിച്ചു. അംഗനവാടി ടീച്ചർ ബുഷറ സ്വാഗതവും നസീബ് കെ.എൻ നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *