Timely news thodupuzha

ബിരുദ വിദ്യാർഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചു; പ്രതിയെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ്

കോഴിക്കോട്: താമരശേരിയിലെ സ്വകാര്യ കോളെജിലെ ബിരുദ വിദ്യാർഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചു. വിവിധ സ്ഥലങ്ങളിലെത്തിച്ച് ലഹരിമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞതായും ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു.

ചെവ്വാഴ്ചയാണ് പെൺകുട്ടിയെ കാണാതായത്. ഹോസ്റ്റലിൽ നിന്നും വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞിറങ്ങിയ പെൺകുട്ടി, തിരിച്ച് ഹോസ്റ്റലിൽ എത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. ഉടൻ തന്നെ പിതാവ് പൊലീസിൽ പരാതി നൽകി.

അന്വേഷണത്തിനൊടുവിൽ താമരശേരി ചുരത്തിലെ 9-ാം വളവിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. പരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായതായി സ്ഥിരീകരിച്ചു. പ്രദേശത്ത് എംഡിഎം വിതരണം ചെയ്യുന്നവരിൽ ഒരാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *